"ഇന്നു രാവിലെ എറണാകുളം ജെട്ടിയിൽ നടന്ന പ്രതിഷേധപ്രകടനത്തിനു നേതൃത്വം വഹിച്ച സ.എ.കെ.ജിയെ പോലീസ് ക്രൂരമായി മർദ്ദിച്ചു." ജനാധിപത്യവും പൗരാവകാശവും തകർത്തെറിഞ്ഞ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഭരണകൂടത്തിനെതിരെ പാർട്ടി ആഹ്വാനം ചെയ്ത സമരം ശക്തമായി നാടിന്റെ നാനാഭാഗങ്ങളിൽ നടന്നുവരികയാണ്."

മൂവാറ്റുപുഴയിലെ പാർട്ടികമ്മിറ്റിയിൽ സ.എൻ.കെ.റിപ്പോർട്ട് ചെയ്യുകയായിരുന്നു. അമ്പലക്കുന്നിലെ സദൻചേട്ടന്റെ പഴയ വീടിന്റെ മുകളിലെ ഇടുങ്ങിയ മുറി.

ഞങ്ങൾ ശ്വാസം അടക്കിപ്പിടിച്ചിരുന്നു. ഒളിവിൽ പ്രവർത്തിയ്ക്കുന്ന ഡിസി നേതാക്കൾ ചേർന്നെടുത്ത തീരുമാനമാണു റിപ്പോർട്ട് ചെയ്യുന്നത്.

സ്‌കൂൾ അടയ്ക്കുന്നതോടെ ഞങ്ങൾ ആനിക്കാട് നിന്നും മൂവാറ്റുപുഴ അമ്പലക്കുന്നിലെ വീട്ടിലേയ്ക്ക് കുറേ ദിവസത്തെ താമസത്തിനായി പോകുമായിരുന്നു. ഊഞ്ഞാലു കെട്ടാനോ, മാമ്പഴം പെറുക്കാനോ ആഗ്രഹമുണ്ടെങ്കിലും ഒന്നിനും നിവൃത്തിയില്ലാത്ത നാലു സെന്റിലൊരു കൊച്ചുവീട്. ഓലമേഞ്ഞ ആ വീട്ടിൽ അച്ഛന്റെ അമ്മ മാത്രമാണ് താമസിച്ചിരുന്നത്.

"ഇടുക്കിയിൽ പോകാൻ വേണ്ടി ഏകെജീം സുശീലേം പതിനെട്ടാം തീയതി ഉച്ചകഴിയുമ്പോളെത്തും. അന്നിവിടെ ക്യാമ്പാ. ഇപ്പത്തന്നെ പോയി ടിബിയിൽ ഒരു മുറി പറഞ്ഞേക്ക്." 

സ.ഡേവിഡ് രാജൻ എന്നെ നോക്കിയാണതു പറഞ്ഞത്. എനിക്കന്നു ഇരുപത്തൊന്നു വയസ്സു പ്രായം. മൂവാറ്റപുഴ സബ് ജയിലിനു താഴെയുള്ള ട്രങ്ക് പെട്ടിയുണ്ടാക്കുന്ന ഗംഗാധരൻചേട്ടന്റെ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് അന്ന് പാർട്ടി ഓഫീസ്. 

ഡേവിഡ് രാജൻ ഇതുപറയുമ്പോൾ മക്കാരിക്കയും മണിയൻചേട്ടനും ആഫീസിലുണ്ട്.

എസ്എഫ്‌ഐ രൂപീകരണസമ്മേളനത്തിന്റെ (1970ൽ) സമാപനപ്രകടനത്തിൽ പങ്കെടുക്കുവാൻ ഞങ്ങൾ 37 പേർ തിരുവനന്തപുരത്തിനു പോയി.

പച്ചപെയിന്റടിച്ച നല്ല കാലപ്പഴക്കമുള്ള ഒരു വാൻ ആണ് യാത്രയ്ക്കായി ഏർപ്പാട് ചെയ്തിരുന്നത്. എല്ലാവർക്കും ഇരിയ്ക്കാൻ സീറ്റില്ലാത്തതിനാൽ കുറച്ചുപേർ കമ്പിയിൽ തൂങ്ങിനിന്നു. ഒന്നുരണ്ടു മണിക്കൂർ ഇരുപ്പുകഴിഞ്ഞ് ഇരിക്കുന്നവർ എഴുന്നേറ്റ് കമ്പിയിൽ തൂങ്ങി നിൽക്കും. അതുവരെ നിന്നവർ ഇരിയ്ക്കും.

ഈറ്റച്ചോലയാറിന്റെ ആനക്കുളം ഭാഗത്തെ വെള്ളം കുടിക്കാനാണ് ആനകൾ കൂട്ടത്തോടെ ഇറങ്ങിവരാറുള്ളത്. പുഴയുടെ നടുഭാഗത്തു അടിവശത്തുനിന്നും സദാ കുമിളകളായി വെള്ളം നുരയിടുന്നത് കാണാം. ഈ വെള്ളത്തിനു ഉപ്പുരസം കലർന്ന എന്തൊക്കെയോ സവിശേഷതകളുള്ളതിനാലാണ് ആനകൾ വനാന്തർഭാഗത്തു നിന്നും കൂട്ടമായി എത്തുന്നതെന്നാണ് ആനക്കുളംകാർ പറഞ്ഞുകേട്ടത്.

ആനകൾക്കിഷ്ടമുള്ള വെള്ളം പുഴയുടെ നടുവിലുള്ള കുളം പോലുള്ള ഭാഗത്തുണ്ട്. അപൂർവ്വം ചില ദിവസങ്ങളിലൊഴികെ മറ്റെല്ലാ ദിവസങ്ങളിലും ഒന്നും രണ്ടുമല്ല എഴുപതോളം ആനകൾ വരെ വന്ന ദിവസവുമുണ്ടത്രെ.

Pages

Subscribe to Front page feed