തൃശ്ശൂരിലെ ചെട്ടിയങ്ങാടിയിൽ വർഗ്ഗശത്രുക്കളുടെ കുത്തേറ്റ് തെരുവോരത്താണ് സ.അഴീക്കോടൻ പിടഞ്ഞുവീണ് കൊല്ലപ്പെട്ടത്. അതിന്റെ മൂന്നോ നാലോ ദിവസം മുൻപ് അദ്ദേഹം മൂവാറ്റുപുഴ പാർട്ടി ഓഫീസിൽ വന്നു. കച്ചേരിത്താഴത്തെ മമ്മിക്കുട്ടി ബിൽഡിംഗിലെ മുകളിലത്തെ നിലയിലെ ഒറ്റമുറിയിലായിരുന്നു പാർട്ടി ആഫീസ്. 

അവിചാരിതമായാണ് ഞാൻ സ.സുരേന്ദ്രന്റെ 1990 ലെ ഡയറിക്കുറിപ്പ് വായിക്കാനിടയായത്. 
(സ.പി.സുരേന്ദ്രൻ നായർ - നാട്യങ്ങളില്ലാത്ത ഒരു പച്ച മനുഷ്യൻ. 70-ൽ പാർട്ടി അംഗമായി. ശരിയെന്നു തനിക്ക് തോന്നുന്ന എതു കാര്യവും ആരുടെ മുഖം കറുത്താലും വേണ്ടില്ല പറയേണ്ട സമയത്ത് പറഞ്ഞിരിക്കും. കൂത്താട്ടുകുളം പാർട്ടി എസി അംഗമായ നമ്മുടെ 'ചുള്ളൻ' സ.സുമിത്തിന്റെ അച്ഛൻ. ഇപ്പോൾ പെരുവംമുഴിയിൽ ഒരു ചെറിയ കട നടത്തുന്നു)

1990 ഒക്‌ടോബർ 17 ബുധനാഴ്ച. സുരേന്ദ്രന്റെ കൈപ്പടയിലെഴുതിയ ഡയറിക്കുറിപ്പ് ഇങ്ങനെയായിരുന്നു.

വിമോചനസമരത്തെത്തുടർന്ന് ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ കേന്ദ്രം ചോരയിൽ മുക്കിക്കൊന്നു. മുഖ്യമന്ത്രിയായിരുന്ന മഹാനായ ഇഎംഎസിന് നാടെമ്പാടും സ്വീകരണം. ഇന്നത്തെ കോതമംഗലം അന്ന് മൂവാറ്റുപുഴ താലൂക്കിന്റെ ഭാഗമായിരുന്നു. കോതമംഗലത്തു വച്ച് ഇഎംഎസിന് വീരോചിതമായ വരവേൽപ്പ്. നാടെമ്പാടും ഇളകിയാർത്ത് കോതമംഗലത്തേയ്‌ക്കൊഴുകി. അമ്മയോടൊപ്പം ഞാനും പോയിരുന്നു. വെള്ളമുണ്ടും മുറിക്കയ്യൻ ഷർട്ടുമിട്ട് ആ കുറിയ മനുഷ്യൻ സ്റ്റേജിലേക്ക് കടന്നുവന്നു. മുദ്രാവാക്യങ്ങളും ആർപ്പുവിളികളും കൊണ്ട് അന്തരീക്ഷം പ്രകമ്പനം കൊണ്ടു. കുട്ടിയായിരുന്ന എന്നെ ആനിക്കാട്ടെ പഴയ കമ്മ്യൂണിസ്റ്റ് കാരണവരായ സ.സി.എസ് എടുത്തു പൊക്കി.

രാജേഷ് ജോലിയിലിരിക്കെ മരിച്ചുപോയ അച്ഛനു പകരം 'ഡൈയിംഗ് എൻ ഹാർനസ്സിൽ' ജോലി കിട്ടാൻ വേണ്ടിയുള്ള നടപ്പാണ്. സെക്രട്ടറിയേറ്റിലെ പല മുറികളിലും കയറിയിറങ്ങി മടുത്തു. സങ്കടവും ദേഷ്യവും പരിഭവവും എല്ലാം കൂടി ചാലിച്ചുചേർത്ത മുഖഭാവം. ഇതെങ്ങാൻ നടക്കാതെ വന്നാലെന്തുചെയ്യും ദൈവമേ! അച്ഛന്റെ മരണം കഴിഞ്ഞ് കർമ്മങ്ങളെല്ലാം തീർന്നു എട്ടാംദിവസം ഒരു സ്‌ട്രോക്കുവന്ന് അമ്മ കിടപ്പിലായി. ആകെക്കൂടി എട്ടുസെന്റ് സ്ഥലം. അതിന്റെ പടിഞ്ഞാറെ മൂലയ്ക്ക് കാറ്റുവീഴ്ച മൂലം കായ്ക്കാതെ നിൽക്കുന്ന രണ്ട്, തെങ്ങ്, അടുക്കളഭാഗത്ത് മൂന്നുവാഴ. അച്ഛനുള്ളപ്പോൾ മൂത്തപെങ്ങളെ കെട്ടിയച്ചത് ഭാഗ്യം.

വണ്ടി രാത്രി പതിനൊന്നരയോടു കൂടി എത്തി. പതിനൊന്നു മണിക്ക് മൂവാറ്റുപുഴ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള കെഎസ്ആർടിസി എക്‌സ്പ്രസ്സാണ്‌. പിറവത്തു താമസിക്കുമ്പോൾ കൂത്താട്ടുകുളത്തു വന്നാണ് ബസ്സിൽ കേറുന്നത്. നേരത്തെ തന്നെ ഫോണിൽ എംഎൽഎ പാസ്സ് നമ്പർ പറഞ്ഞാൽ മതി. എത്ര തിരക്കുണ്ടെങ്കിലും ഒരു സീറ്റൊഴിച്ചിടും.

രണ്ടുപേർക്കുള്ള സീറ്റിനടുത്തേക്ക് ഞാനെത്തുമ്പോഴെ ഇടതുവശം ചേർന്നിരുന്ന മധ്യവയസ്‌കൻ എന്റെ സീറ്റൊഴിഞ്ഞു തന്നു. പാന്റ്‌സും ഇൻസർട്ട് ചെയ്ത സ്ലാക്കും ധരിച്ച് കാഴ്ചയിൽ മാന്യനായ അയാൾ എന്നെ നോക്കി പുഞ്ചിരിച്ചു. 

"സാറു തിരുവനന്തപുരത്തേക്കാണോ?" അയാൾ ചോദിച്ചു.

Pages

Subscribe to Front page feed