ലേഖനങ്ങൾ

അടിയന്തിരാവസ്ഥയിലെ ഒരു രാത്രി കൂടി എരിഞ്ഞടങ്ങി.
നേരം നന്നായി വെളുത്തു തുടങ്ങി.

സമയമെന്തായി എന്നറിയാൻ ഒരു നിവൃത്തിയുമില്ല.
കാശോ വാച്ചോ ഒന്നും ആരുടെയും പാക്കറ്റിലുണ്ടായിരുന്നില്ല.
എല്ലാം വീട്ടിലെടുത്തു വച്ചിട്ടാണ് പോന്നത്.

അറസ്റ്റു നടക്കുമ്പോൾ ഉന്തും തള്ളും അടിയുമൊക്കെയുണ്ടാവാം. അപ്പോഴത് വീണു പോകാതിരിക്കാനുള്ള മുൻകരുതൽ മാത്രം.

പരിപാടിയിൽ പങ്കെടുക്കുന്ന വിശിഷ്ടാതിഥികളെന്ന നിലയിൽ ഞങ്ങൾ
മൂന്നുപേരുണ്ടായിരുന്നു. എംഎൽഎ എന്ന നിലയിൽ ഞാൻ, ഇടവകയിലെ വികാരിയച്ചൻ, സ്ഥലം പഞ്ചായത്ത് പ്രസിഡന്റ്.

പതിവിൽ നിന്ന് വ്യത്യസ്ഥമായ എതിരേൽപ്പാണു അവിടെയുണ്ടായിരുന്നത്.
ആഡിറ്റോറിയത്തിന്റെ ഏറ്റവും പിന്നിൽ ഇട്ടിരുന്ന കസേരകളിൽ ഞങ്ങൾ
മൂന്നുപേരെയും ഭാരവാഹികൾ ഇരുത്തി.

സ്ഥലത്തെ ധനികരുടെയും അവരോടൊപ്പം കൂടുന്നതാണ് "സ്റ്റാറ്റസ്' '' എന്നു
കരുതുന്നവരുടെയും ക്ലബ്ബാണു സംഘാടകർ. കമനീയമായ അലങ്കാരവേലകൾ, സ്റ്റേജിൽ സിംഹാസനം പോലുള്ള കസേരകൾ, മിന്നിത്തെളിയുന്ന വൈദ്യുത ദീപാലങ്കാരം.

ആദ്യത്തെ അടി സ.മണിയൻ പിള്ള (ടി.കെ.ബാലകൃഷ്ണൻ നായർ) യുടെ നെറുകം തലയ്ക്കായിരുന്നു.

ആ ലാത്തി ഒടിഞ്ഞു. രണ്ടുമൂന്നിഞ്ച് നീളത്തിൽ തല പൊട്ടി. ലാത്തിയുടെ ഒരു കഷണവും ചോരയിൽ മുങ്ങിയ കുറെ മുടിയിഴകളും കൂടി എന്റെ തോളിലേയ്ക്കു വീണു.

മണിയൻ പിള്ളയോടു തൊട്ടുരുമ്മിയാണ് ഞാനിരുന്നത്. അതിനടുത്തായി ആനിക്കാട്ടുകാരൻ നാരായണൻ കുഞ്ഞി, പിന്നെ അടൂപ്പറമ്പിൽ നിന്നും വന്ന കൊച്ചുമുഹമ്മദ്, പെരുമ്പിള്ളിച്ചിറയിലുള്ള നെല്ലിശ്ശേരി വീട്ടിലെ മുഹമ്മദ്, അടൂപ്പറമ്പിലെത്തി മെച്ചിക്കുളത്തു നിന്നും വിവാഹം ചെയ്ത് അവിടെ താമസമാക്കിയ ആളാണ്.

ഇരുപത്തെട്ടുപേരാണ് ഞങ്ങളുടെ ബാച്ചിലുണ്ടായിരുന്നത്. ലീഡർ മണിയൻ പിള്ളയാണ്.

എന്തോ നിശ്ചയിച്ചുറച്ചതു പോലെ അമ്മ വീടിനു പുറത്തേയ്ക്കിറങ്ങി.

ഇടവപ്പാതി കഴിഞ്ഞ് മിഥുനം കടന്നുവരുമ്പോഴെങ്കിലും മഴയുടെ ശക്തി കുറയുമെന്നോർത്തു. ചില ദിവസങ്ങളിൽ പനിനീർ തളിയ്ക്കുമ്പോലെ എല്ലാവരുടെയും ദേഹത്ത് അല്പ സ്വല്പം തുള്ളികൾ വീഴിച്ച് മിഥുനം കുസൃതികാട്ടും. തൊട്ടടുത്ത ദിവസം തോരാതെ പെയ്യും.

അന്നത്തെ ജൂൺ 16 ഒരു കള്ളനെപ്പോലെയാണ് കടന്നുവന്നത്. വട്ടം കൂടിയിരുന്നു സംസാരിക്കുന്നവരെ ഓരോരുത്തരെയായി അവൻ സൂക്ഷ്മനിരീക്ഷണം നടത്തിയിട്ടുണ്ടാവാം. ഒടുവിലൊരാളെ അതും അറിയപ്പെടുന്ന ഒരു ജനനേതാവിനെ തട്ടിയെടുക്കാനുള്ള നിശ്ചയദാർഢ്യത്തോടെ ഉച്ചകഴിയുംവരെ കാത്തുനിന്നിരുന്നു.

അതെ, അന്നു ആരും കാണാതെ മാറിനിന്ന് സ.എസ്‌തോസിനെ തട്ടിയെടുത്തുകൊണ്ടുപോയ ആ ജൂൺ 16.

അന്നത്തെ ദിവസം സ.എ.പി.വർക്കി പങ്കെടുത്തു കൂടിയ ഏരിയാകമ്മിറ്റി യോഗം നടക്കുകയായിരുന്നു. പ്രധാന നേതാക്കൾ പങ്കെടുക്കുന്ന പാർട്ടിയോഗങ്ങൾ മിക്കവാറും മൂവാറ്റുപുഴയിലെ ഹോട്ടൽ ജനതയുടെ 57-ാം നമ്പർ മുറിയിലായിരുന്നു കൂടാറുണ്ടായിരുന്നത്.

"ഇന്നു രാവിലെ എറണാകുളം ജെട്ടിയിൽ നടന്ന പ്രതിഷേധപ്രകടനത്തിനു നേതൃത്വം വഹിച്ച സ.എ.കെ.ജിയെ പോലീസ് ക്രൂരമായി മർദ്ദിച്ചു." ജനാധിപത്യവും പൗരാവകാശവും തകർത്തെറിഞ്ഞ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഭരണകൂടത്തിനെതിരെ പാർട്ടി ആഹ്വാനം ചെയ്ത സമരം ശക്തമായി നാടിന്റെ നാനാഭാഗങ്ങളിൽ നടന്നുവരികയാണ്."

മൂവാറ്റുപുഴയിലെ പാർട്ടികമ്മിറ്റിയിൽ സ.എൻ.കെ.റിപ്പോർട്ട് ചെയ്യുകയായിരുന്നു. അമ്പലക്കുന്നിലെ സദൻചേട്ടന്റെ പഴയ വീടിന്റെ മുകളിലെ ഇടുങ്ങിയ മുറി.

ഞങ്ങൾ ശ്വാസം അടക്കിപ്പിടിച്ചിരുന്നു. ഒളിവിൽ പ്രവർത്തിയ്ക്കുന്ന ഡിസി നേതാക്കൾ ചേർന്നെടുത്ത തീരുമാനമാണു റിപ്പോർട്ട് ചെയ്യുന്നത്.

സ്‌കൂൾ അടയ്ക്കുന്നതോടെ ഞങ്ങൾ ആനിക്കാട് നിന്നും മൂവാറ്റുപുഴ അമ്പലക്കുന്നിലെ വീട്ടിലേയ്ക്ക് കുറേ ദിവസത്തെ താമസത്തിനായി പോകുമായിരുന്നു. ഊഞ്ഞാലു കെട്ടാനോ, മാമ്പഴം പെറുക്കാനോ ആഗ്രഹമുണ്ടെങ്കിലും ഒന്നിനും നിവൃത്തിയില്ലാത്ത നാലു സെന്റിലൊരു കൊച്ചുവീട്. ഓലമേഞ്ഞ ആ വീട്ടിൽ അച്ഛന്റെ അമ്മ മാത്രമാണ് താമസിച്ചിരുന്നത്.

"ഇടുക്കിയിൽ പോകാൻ വേണ്ടി ഏകെജീം സുശീലേം പതിനെട്ടാം തീയതി ഉച്ചകഴിയുമ്പോളെത്തും. അന്നിവിടെ ക്യാമ്പാ. ഇപ്പത്തന്നെ പോയി ടിബിയിൽ ഒരു മുറി പറഞ്ഞേക്ക്." 

സ.ഡേവിഡ് രാജൻ എന്നെ നോക്കിയാണതു പറഞ്ഞത്. എനിക്കന്നു ഇരുപത്തൊന്നു വയസ്സു പ്രായം. മൂവാറ്റപുഴ സബ് ജയിലിനു താഴെയുള്ള ട്രങ്ക് പെട്ടിയുണ്ടാക്കുന്ന ഗംഗാധരൻചേട്ടന്റെ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് അന്ന് പാർട്ടി ഓഫീസ്. 

ഡേവിഡ് രാജൻ ഇതുപറയുമ്പോൾ മക്കാരിക്കയും മണിയൻചേട്ടനും ആഫീസിലുണ്ട്.

എസ്എഫ്‌ഐ രൂപീകരണസമ്മേളനത്തിന്റെ (1970ൽ) സമാപനപ്രകടനത്തിൽ പങ്കെടുക്കുവാൻ ഞങ്ങൾ 37 പേർ തിരുവനന്തപുരത്തിനു പോയി.

പച്ചപെയിന്റടിച്ച നല്ല കാലപ്പഴക്കമുള്ള ഒരു വാൻ ആണ് യാത്രയ്ക്കായി ഏർപ്പാട് ചെയ്തിരുന്നത്. എല്ലാവർക്കും ഇരിയ്ക്കാൻ സീറ്റില്ലാത്തതിനാൽ കുറച്ചുപേർ കമ്പിയിൽ തൂങ്ങിനിന്നു. ഒന്നുരണ്ടു മണിക്കൂർ ഇരുപ്പുകഴിഞ്ഞ് ഇരിക്കുന്നവർ എഴുന്നേറ്റ് കമ്പിയിൽ തൂങ്ങി നിൽക്കും. അതുവരെ നിന്നവർ ഇരിയ്ക്കും.

ഈറ്റച്ചോലയാറിന്റെ ആനക്കുളം ഭാഗത്തെ വെള്ളം കുടിക്കാനാണ് ആനകൾ കൂട്ടത്തോടെ ഇറങ്ങിവരാറുള്ളത്. പുഴയുടെ നടുഭാഗത്തു അടിവശത്തുനിന്നും സദാ കുമിളകളായി വെള്ളം നുരയിടുന്നത് കാണാം. ഈ വെള്ളത്തിനു ഉപ്പുരസം കലർന്ന എന്തൊക്കെയോ സവിശേഷതകളുള്ളതിനാലാണ് ആനകൾ വനാന്തർഭാഗത്തു നിന്നും കൂട്ടമായി എത്തുന്നതെന്നാണ് ആനക്കുളംകാർ പറഞ്ഞുകേട്ടത്.

ആനകൾക്കിഷ്ടമുള്ള വെള്ളം പുഴയുടെ നടുവിലുള്ള കുളം പോലുള്ള ഭാഗത്തുണ്ട്. അപൂർവ്വം ചില ദിവസങ്ങളിലൊഴികെ മറ്റെല്ലാ ദിവസങ്ങളിലും ഒന്നും രണ്ടുമല്ല എഴുപതോളം ആനകൾ വരെ വന്ന ദിവസവുമുണ്ടത്രെ.

Pages

Subscribe to ലേഖനങ്ങൾ