ലേഖനങ്ങൾ

“ഒരു ദിവസം ഒമ്പതു ഗുളികയൊണ്ടു സഖാവെ, അതാണെന്നു തോന്നണു, ആകെ ഒരു ക്ഷീണം. പിന്നെ വയസ്സ് 84 കഴിഞ്ഞില്ലേ ? ഇഞ്ഞി ക്ഷീണമില്ലാതെ പിന്നെ പഴേതു പോലെ ഓടി നടക്കാൻ പറ്റ്വോ ?”

ഇത് സ.'പി.കെ'.യുടെ സംസാരത്തിന്റെ തുടക്കമാണ്. എറണാകുളം ജില്ലയുടെ കിഴക്കൻമേഖലയിൽ പാർട്ടി കെട്ടിപ്പടുക്കാൻ ജീവിതം സമർപ്പിച്ച പഴയ തലമുറയിലെ ശേഷിക്കുന്ന കാരണവന്മാരിൽ ഏറ്റവും മുതിർന്നയാളാണ് കോതമംഗലത്തെ സ.പി.കെ.കുഞ്ഞുമുഹമ്മദ്. തങ്കളം കവലയ്ക്ക് തൊട്ടടുത്തു തന്നെയുള്ള വീട്ടിൽ ഭാര്യ നെബീസയും രണ്ടാമത്തെ മകൾ ഷൈലജയുമുണ്ടായിരുന്നു ഞാനാ പടി കയറി വീടിനകത്തേക്ക് ചെല്ലുമ്പോൾ.

വളരെക്കാലമായി മനസ്സിലോർക്കുകയായിരുന്നു പഴയകാല സഖാവ് വിആർസിയെ ഒന്നു കാണണം. ഇക്കഴിഞ്ഞ ദിവസം വെളിയന്നൂർ നിന്നും ശശി വിളിച്ച് വിശേഷങ്ങൾ പറയുന്ന കൂട്ടത്തിൽ സൂചിപ്പിച്ചു. വിആർസിക്ക് സുഖമില്ലാതിരിക്ക്വാണ്, പുറത്തേക്കൊന്നും അധികം പോകാറില്ല, പറ്റുമെങ്കി അവിടം വരെ ഒന്നു പോണത് നല്ലതാ.

എന്തായാലും പൊയ്ക്കളയാം.. മനസ്സിലുറപ്പിച്ചു.

പാർട്ടിപ്രവർത്തകനായ രാഘവൻ ഒരു പ്രധാന വിഷയം നേരിട്ടു ചോദിക്കാനായി എന്റെ വീട്ടിലെത്തി.

1987 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഞാൻ വിജയിച്ച് പിറവത്ത് കൊച്ചുപള്ളിക്കടുത്ത് ഒരു വാടകവീട്ടിൽ താമസിച്ചുവരുന്ന കാലം.

രാഘവൻ വന്നപ്പോൾ എനിക്കുചുറ്റും കുറച്ചുപേർ പലവിധ ആവശ്യങ്ങളുമായി പൊതിഞ്ഞു നിൽക്കുകയായിരുന്നു. ആളൊഴിഞ്ഞ് ഞാൻ ഒറ്റയ്ക്കാവും വരെ രാഘവൻ കാത്തുനിന്നു.

ശബ്ദം തീരെ താഴ്ത്തി പരമരഹസ്യം പോലെ രാഘവൻ ചോദിച്ചു. “ഈ കഴിഞ്ഞ ഏതെങ്കിലും ദിവസം പാലച്ചോടുള്ള ആ പാസ്റ്ററുമായി വല്ല പ്രശ്‌നമുണ്ടായിട്ടുണ്ടോ?”

Pages

Subscribe to ലേഖനങ്ങൾ