ഹർകിഷൻ സിംഗ് സുർജിത്ത്

  • യൂണിയൻ ജാക്കിനെ കീറിയെറിഞ്ഞ് ദേശീയപതാക ഉയർത്തിക്കെട്ടിയ ധീരദേശാഭിമാനി സഖാവ് ഹർകിഷൻ സിംഗ് സുർജിത്ത്
    യൂണിയൻ ജാക്കിനെ കീറിയെറിഞ്ഞ് ദേശീയപതാക ഉയർത്തിക്കെട്ടിയ ധീരദേശാഭിമാനി സഖാവ് ഹർകിഷൻ സിംഗ് സുർജിത്ത്

പാർലമെന്റ് തെരഞ്ഞെടുപ്പ് സമാപനയോഗത്തിനാണ് സ.സുർജിത്ത് മൂവാറ്റുപുഴയിൽ ഏറ്റവും ഒടുവിൽ വന്നത്. സ്റ്റേജിലേക്ക് കയറാനുള്ള റാമ്പിലൂടെ സ.മുരളിയും ഞാനും കൂടി അദ്ദേഹത്തെ മെല്ലെ നടത്തി സ്റ്റേജിലെത്തിച്ചു. എറണാകുളത്തു നിന്നും ഇവിടേക്ക് പോരുമ്പോൾ സഖാവിന് പനിയുണ്ടായിരുന്നു. ഒന്നുരണ്ടു ദിവസമായി തീരെ ഭക്ഷണവും കഴിക്കുന്നില്ലായിരുന്നു. ബ്രോഡ്‌വേയിലെ മാമ്പിള്ളിയുടെ മെഡിക്കൽ ഷോപ്പിൽ ഞാൻ പോയി ത്രെപ്റ്റിൻ ബിസ്‌കറ്റും മരുന്നും വാങ്ങി വന്നു. പല ദിവസങ്ങളിലും ഇതായിരുന്നു ഭക്ഷണം. ആയിരങ്ങൾ പങ്കെടുത്ത അന്നത്തെ പരിപാടി കഴിഞ്ഞ് രാത്രിയിൽ അദ്ദേഹം മടങ്ങി.

കൊടിയ മർദ്ദനങ്ങൾക്കും നരകതുല്യമായ ജയിൽ ജീവിതത്തിനും അദ്ദേഹത്തിന്റെ അതിതീവ്രമായ സ്വാതന്ത്ര്യാഭിവാഞ്ജയെ തല്ലിക്കെടുത്താനായില്ല. സ്വാതന്ത്ര്യലബ്ധിക്കായുള്ള പോരാട്ടത്തിൽ രാജ്യത്തെ ആവേശം കൊള്ളിച്ച പഞ്ചാബുകാരായ പോരാട്ടനായകരുടെ മുൻനിരയിൽ അദ്ദേഹം ശിരസ്സുയർത്തി നിന്നു. അവിസ്മരണീയനായ സ്വാതന്ത്ര്യസമര നായകൻ, സ്വതന്ത്രഭാരതത്തിലെ ജനങ്ങളുടെ ആദരവും ബഹുമാനവും ആർജ്ജിച്ച ഇടതുപക്ഷ ചിന്തകനും നേതാവും വിശ്വപ്രസിദ്ധനായ മാർക്‌സിസ്റ്റ് ദാർശനികൻ, സിപിഐ(എം) ജനറൽ സെക്രട്ടറിയായിരുന്ന ജനനേതാവ്. 

സ.സുർജിത്തിന്റെ ദീപ്ത സ്മരണകൾ ദീപനാളം പോലെ വെളിച്ചം പകരാൻ ദൽഹിയിൽ നിർമ്മിക്കാൻ പോകുന്ന സ്മാരക ഫണ്ടിലേക്ക് എന്റെ ഇന്നത്തെ അവസ്ഥയിലും എനിക്ക് സാദ്ധ്യമായ ഒരു തുക എന്റെ പ്രിയസഖാക്കളെ ഏൽപ്പിക്കുന്നു.